കോട്ടയം : ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം സ്വദേശി ബിനുവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഏറ്റുമാനൂര്‍ ആറ്റില്‍ ചാടിയായിരുന്നു ആത്മഹത്യാ ശ്രമം. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ലോകത്ത് ഇനി ഒന്നും കാണാനില്ല എന്നു എഴുതിയ ആത്മഹത്യാക്കുറിപ്പ് യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.