ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കിയുള്ള പ്രത്യേക നിയമഭേദഗതിക്ക് സ്വിറ്റസര്‍ലന്‍ഡ് ഒരുങ്ങുകയാണ്. പാര്‍ലമെന്റിന്റെ അധോസഭയുടെ അനുമതിക്ക് സമര്‍പ്പിച്ച നിയഭേദഗതിയില്‍ ഈ മാസം 27ന് ചേരുന്ന പാര്‍ലമെന്റ് യോഗം അന്തിമതീരുമാനമെടുക്കും.
ഇന്ത്യയില്‍ നിന്നുള്ളവര്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ സുരക്ഷിതസ്ഥലമായി കരുതുന്നത് സ്വിസ് ബാങ്കിനെയാണ്. പുതിയ നിയഭേദഗതിക്ക് സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ കള്ളപ്പണനിക്ഷേപകരെ പിടികൂടാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.