തിരുവനന്തപുരം : ദേശീയ ജലപാതയുടെ നവീകരണത്തിന്റെ ഭാഗമായി പാർവതി പുത്തനാറിന്റെ വീതി കൂട്ടുവാനായി 87.18 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
പനത്തുറ, ഇടയാർ, മൂന്നാറ്റമുക്ക്, പൂന്തുറ, മുട്ടത്തറ, വള്ളക്കടവ്, ചാക്ക, കരിക്കകം, വെൺപാലവട്ടം എന്നീ ഭാഗങ്ങളിൽ 19.10 ഏക്കർ സ്ഥലം ഏറ്റെടുത്താണ് വീതി കൂട്ടുന്നത്. 25 മീറ്റർ വീതിയിലാണ് പാർവതി പുത്തനാർ നവീകരിക്കുന്നത്. 16.50 കിലോമീറ്റർ നീളത്തിൽ പാർവതി പുത്തനാർ പുനർജനിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ ജലഗതാഗത മേഖലയുടെയും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും വികസനത്തിന് സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.