മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2024 ജൂലൈ 31 മുതൽ ആഗസ്റ്റ് ആറ് വരെ 89,13,000 രൂപയാണ് വിതരണം ചെയ്തത്. 361 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
ജില്ലതിരിച്ചുള്ള വിവരങ്ങൾ :
തിരുവനന്തപുരം 57 പേർക്ക് 24,92,000 രൂപ
കൊല്ലം 79 പേർക്ക് 15,04,000 രൂപ
പത്തനംതിട്ട 3 പേർക്ക് 3,90,000 രൂപ
ആലപ്പുഴ 22 പേർക്ക് 5,45,000 രൂപ
കോട്ടയം 3 പേർക്ക് 1,30,000 രൂപ
ഇടുക്കി ഒരാൾക്ക് 19,000 രൂപ
എറണാകുളം 14 പേർക്ക് 2,34,000 രൂപ
തൃശ്ശൂർ 104 പേർക്ക് 17,31,000 രൂപ
പാലക്കാട് 8 പേർക്ക് 1,01,000 രൂപ
മലപ്പുറം 8 പേർക്ക് 1,88,000 രൂപ
കോഴിക്കോട് 9 പേർക്ക് 95,000 രൂപ
കണ്ണൂർ 37 പേർക്ക് 11,36,000 രൂപ
കാസറഗോഡ് 16 പേർക്ക് 3,48,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.