ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടികൾ 93 ആയി.

146

മുസഫര്‍പുര്‍: ബിഹാറിലെ മുസഫര്‍പുര്‍ ജില്ലാ അധികാരികളിറക്കിയ പത്രക്കുറിപ്പനുസരിച്ച്‌ കെജ്‌രിവാള്‍ ആശുപത്രിയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി (എസ്.കെ.എം.സി.എച്ച്‌.) ഞായറാഴ്ച 20 കുട്ടികളാണ് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചത്. ഇതോടെ ഈ മാസം മസ്തിഷ്കജ്വരം പിടിപെട്ടു മരിച്ച കുട്ടികളുടെ എണ്ണം 93 ആയി.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഞായറാഴ്ച മുസാഫര്‍പുര്‍ സന്ദര്‍ശിച്ചു. ജൂണ്‍ ഒന്നുമുതല്‍ 197 കുട്ടികളെയാണ് മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി എസ്.കെ.എം.സി.എച്ച്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഹൈപ്പോഗ്ലൈസീമിയ എന്ന രോഗാവസ്ഥയാണെന്നാണു കണ്ടെത്തിയത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ഇലക്‌ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുമാണ് ഭൂരിഭാഗം കുട്ടികളുടെയും മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബാലമരണങ്ങളില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മരിച്ചകുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇവരില്‍ ഭൂരിപക്ഷവും പത്തുവയസ്സില്‍താഴെയുള്ളവരാണ്.

NO COMMENTS