ലണ്ടന്‍: ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ശിഖര്‍ ധവാന് സെഞ്ചുറി. 95 പന്തില്‍ 13 ബൗണ്ടറികളോടെയാണ് ധവാന്റെ സെഞ്ചുറി നേട്ടം. ലോകകപ്പില്‍ ധവാന് നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ ധവാന് നേടുന്ന നാലാമത്തെ സെഞ്ചുറിയും.
ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ 34.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 70 പന്തില്‍ 57 റണ്‍സാണ് രോഹിത്തിന്റെ സന്പാദ്യം. 127 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് രോഹിത്തും ധവാനും ചേര്‍ന്ന് പടുത്തുയര്‍ത്തത്.
ധവാനോപ്പം 32 റണ്‍സുമായി വിരാട് കോഹ്ലിയാണ് ക്രീസില്‍. നാഥന് കൂള്‍ട്ടര്‍നൈലാണ് രോഹിത്തിനെ വീഴ്ത്തിയത്. അതേസമയം രോഹിത്ത് ഇന്ന് ഒരു പുതിയ റിക്കാര്‍ഡ് കൂടി തന്റെ പേരില്‍ കുറിച്ചു. ഓസ്ട്രേലിയക്കെതിരെ ഏറ്റവും വേഗതയില്‍ 2,000 ഏകദിന റണ്‍സ് നേടുന്ന താരമായാണ് രോഹിത് മാറിയത്.