കനത്ത മഴ ; മുംബൈയിൽ പാലം തകർന്നു വീണു

250

മുംബൈ : മുംബൈയിൽ ശക്തമായ മഴയെ തുടർന്ന് പാലം തകർന്നു വീണു. മുംബൈ അന്ധേരിയിലെ ഗോഖെയിൽ പാലമാണ് മഴയെ തുടർന്ന് തകർന്നു വീണത്. ഇന്ന് രാവിലെ 7:30യോടെയായിരുന്നു സംഭവം. റെയിൽവേ പാളത്തിലേയ്ക്കാണ് പാലം തകർന്നു വീണത് ഇതോടെ റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. സംഭവത്തിൽ ഇതുവരെയും ആളപായം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ പാലത്തിനടിയിൽ ഒരാൾ കുടുങ്ങി കിടക്കുന്നുതായി സൂചനയുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

NO COMMENTS