കോഴിക്കോട്: സ്വര്‍ണകള്ളകടത്ത് കേസിലെ പ്രതി അബുല്ലൈസ് യു.ഡി.എഫ് നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്. ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് ചിത്രം എടുത്തിരിക്കുന്നത്.
കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി. സിദ്ധീഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ അബുല്ലൈസിനെ വ്യക്തിപരമായി അറിയില്ലെന്ന് ടി. സിദ്ധീഖ് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ ചിത്രമാണത്. അന്ന് പലരുമായും ഫോട്ടോയെടുത്തിരുന്നു. സ്വര്‍ണകടത്ത് കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സിദ്ധീഖ് വ്യക്തമാക്കി. അബുല്ലൈസുമായി ബന്ധമില്ലെന്ന് പി.കെ ഫിറോസും പറഞ്ഞു. ചിത്രത്തിന്റെ ആധികാരികത പരിശോധിക്കണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഫിറോസ് അറിയിച്ചു.