അഭയകിരണം പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി

43

തിരുവനന്തപുരം : വിധവകൾക്ക് അഭയം നൽകുന്നവർക്ക് 1000 രൂപ പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു.

സമൂഹത്തിൽ അശരണരായി കഴിയുന്ന ആരും സംരക്ഷിക്കാനില്ലാതെ, അഭയസ്ഥാനമില്ലാതെ ജീവിക്കുന്ന വിധവകൾക്ക് അഭയവും ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയാണ് അഭയകിരണം. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം നൽകുന്നത്.

നിലവിലെ ഗുണഭോക്താക്കൾ ഉൾപ്പെടെ 2020-21 വർഷം ഈ പദ്ധതിയിലെ 900 ഗുണഭോക്താക്കൾക്കായുള്ള 11 മാസത്തെ തുകയാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS