കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 200 രൂപ വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നും വില കൂടിയത്.