കെ വിശ്വനാഥന് മന്ത്രിമാരും എം എൽ എ മാരും മറ്റു പ്രമുഖരും അന്ത്യാഞ്ജലികൾ അർപ്പിച്ചു

128

ആർ എസ്എസു കാർ കൊലപ്പെടുത്തിയ സിപിഐ(എം) പ്രവർത്തകൻ വി വി വിഷ്ണുവിൻ്റെ പിതാവ് കെ വിശ്വനാഥന് (82) കേരളത്തിലെ മന്ത്രിമാരും എം എൽ എ മാരും മറ്റു പ്രമുഖരും ചേർന്ന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. പെട്ടെന്നുണ്ടായ ദേഹാ സ്വാസ്ഥ്യത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹം മരണപ്പെട്ടത്

മന്ത്രിമാരായ എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, ആൻറണി രാജു, മുഹമ്മദ് റിയാസ്, സിപിഐ(എം) ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, സി അജയകുമാർ, എം എൽ എ മാരായ എ.എൻ ഷംസീർ, കെ ആൻസലൻ (ജില്ലാ കമ്മറ്റി അംഗം) കരമന ഹരി, മുൻ മേയർ ശ്രീകുമാർ, ഡി വൈ എഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം, സിപിഐ(എം) വഞ്ചിയൂർ ഏരിയ സെക്രട്ടറി ലെനിൻ, ചാല ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എസ് എസ് സുന്ദർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി സുരേഷ് കുമാർ, തുടങ്ങിയ മറ്റു പ്രമുഖരുമാണ് അന്ത്യാഞ്ജലികൾ അർപ്പിച്ചത്. ശവദാഹം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

ഭാര്യ എം ഇന്ദിര. മക്കൾ: വി വി വിനോദ് (സ്പോർട്സ് കൗൺസിൽ കരാട്ടെ കോച്ച്) വി വി വിമൽ (വഞ്ചിയൂർ എൽ സി സെക്രട്ടറി സിപിഐ(എം) മരുമക്കൾ : ഡോ.ലക്ഷ്മി എൽ ടി, (മെഡിക്കൽ ഓഫീസർ,ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം കടയ്ക്കൽ) സഞ്ചയനം കൈതമുക്ക് ചെമ്പകശ്ശേരി കൊച്ചു കൈപ്പള്ളി വീട്ടിൽ തിങ്കളാഴ്ച രാവിലെ 8 30 ന്.

NO COMMENTS