പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട് കൗമാരക്കാരന്‍ അടിച്ചുതകര്‍ത്തു.

27

വര്‍ക്കല: വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനെട്ടുകാരന്റെ പ്രതികാരം. അര്‍ധരാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് കൗമാരക്കാരന്‍ വീട് അടിച്ചുതകര്‍ത്തു. ചെമ്മരുതി മുട്ടപ്പാലത്താണ് സംഭവം. തെളിക്കോട് അപ്പച്ചിപ്പാറ മാങ്കൂട്ടത്തില്‍ വീട്ടില്‍നിന്ന് വര്‍ക്കല നടയറ തൊടുവേ പുതുവല്‍ പുത്തന്‍വീട്ടില്‍ താമസിക്കുന്ന നൗഫല്‍ (18) സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന നൗഫല്‍ പെണ്‍കുട്ടിയെ തന്നോടൊപ്പം വിടണമെന്ന് ആവശ്യപ്പെടുകയും, മാതാപിതാക്കള്‍ പിന്തിരിപ്പിച്ചപ്പോള്‍ ജനാലകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. വലിയ ബഹളം നടക്കുന്നത് കേട്ട നാട്ടുകാര്‍ ഓടിക്കൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോള്‍ നൗഫല്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും മുഴക്കി. ഇതിന് മുന്‍പും നൗഫല്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

പ്ലസ് ടു ഓണ്‍ലൈന്‍ പഠനഗ്രൂപ്പില്‍ നിന്നും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്ബര്‍ കൈവശപ്പെടുത്തിയ നൗഫല്‍ ഫോണ്‍ വിളിച്ചും ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടി നമ്ബര്‍ ബ്ലോക്ക് ചെയ്തതോടെയാണ് വീട് കയറി ആക്രമിച്ചത്. അരിയൂര്‍ ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാ റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

NO COMMENTS