സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ഭീഷണി പ്പെടുത്തുകയും ചെയ്ത കൊല്ലം എംഎല്‍എ മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് എം എസ് എഫ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി..എംഎസ്‌എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതിക്കാരന്‍.
ജനപ്രതിനി എന്ന നിലയില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച പത്താംക്ലാസുകാരനോട് കൊല്ലം എംഎല്‍എ മുകേഷ് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുകയാണ്. ഒന്നിലധികം തവണ ഫോണ്‍ വിളിച്ചു എന്നതിന്റെ പേരില്‍ കേവലം പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഭീഷണിപ്പെടുത്തുന്ന എംഎല്‍എ ഇനി വിളിച്ചാല്‍ കരണക്കുറ്റി അടിച്ചുപൊട്ടിക്കുമെന്നും ചൂരല്‍കൊണ്ട് അടിക്കുമെന്നുമൊക്കെയാണ് പറയുന്നത്.
ഒരു കുട്ടിയോട് കാണിക്കേണ്ട സാമാന്യമായ മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്ന മുകേഷിന് സാധാരണ മനുഷ്യന്റെ കരുണയും സ്‌നേഹവാസനയും മര്യാദയുമില്ലെന്നത് ഖേദകരമാണെന്നും പരാതിയില്‍ പറയുന്നു.സംഭവത്തില്‍ എംഎല്‍എക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു.