മില്‍മ പാല്‍ വില കൂട്ടില്ലെന്ന് മന്ത്രി

20

തിരുവനന്തപുരം: മില്‍മ പാല്‍ വില കൂട്ടില്ലെന്ന് വകുപ്പ് മന്ത്രി ചിഞ്ചുറാണി. പാല്‍ ലിറ്ററിന് വില അഞ്ച് രൂപ വരെ കൂട്ടണമെന്ന് മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ലോക്ക്ഡൗണും കൊവിഡ് സാഹചര്യമെല്ലാം വന്നതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായി. കാലിത്തീറ്റയുടെ വിലയും ക്രമാതീതമായി കൂടിയിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാല്‍ വില കൂട്ടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മില്‍മയുടെ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS