ഹരിപ്പാട്: ഭാര്യയുടെ ആദ്യവിവാഹത്തിലെ പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നുവര്‍ഷം പീഡിപ്പിച്ചു ഗര്‍ഭിണി യാക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛനാണ് 30 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത് . ചെന്നിത്തല സ്വദേശിയായ 70 വയസ്സുകാരനാണു പ്രതി.
കുട്ടിക്ക് പതിനൊന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. പതിനാല് വയസ്സ് പൂർത്തി യാകുന്ന സമയത്താണ് കുട്ടി ഏഴുമാസം ഗർഭിണിയാണെന്ന് പുറത്തറിയുന്നത്. സ്കൂളിലെ അദ്ധ്യാപകരാണു കുട്ടിയുടെ ശാരീരിക അവസ്ഥകണ്ട് ആശുപത്രിയിലാക്കുന്നത്. തുടര്‍ന്നാണു പ്രതിയെ പൊലീസ് പിടികൂടുന്നത്. 2015 മുതല്‍ ഇയാള്‍ ജയിലിലാണ്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യംനില്‍ക്കാന്‍ ആരും തയ്യാറായില്ല. പ്രതിക്കു രണ്ട് ആണ്‍മക്കളാണുള്ളത്. ആദ്യഭാര്യ ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് ഒരു മകളുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നത്.ഇരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ രണ്ടാംദിവസം അനാഥാലയത്തിലേക്കു മാറ്റുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷവിധിച്ചത്. .അഞ്ചുവര്‍ഷം മുന്‍പ് മാന്നാര്‍ പൊലീസാണു കേസെടുത്തത്.