തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55. ജില്ലാ തിരിച്ചുള്ള കണക്ക് ; കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
പരിശോധിച്ച സാമ്പിളുകൾ 1,30,390
കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്ബിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,50,60,933 സാമ്ബിളുകളാണ് പരിശോധിച്ചത്.
മരണം 130
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി.
12,884 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂര്‍ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂര്‍ 1072, കാസര്‍ഗോഡ് 612 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,93,242 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
നിരീക്ഷണത്തിലുള്ളവർ 3,97,164
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,97,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2254 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്. 5ന് താഴെയുള്ള 83, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.