വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നൽകണം

20

സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ വകുപ്പുകളി ലെയും വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് വാങ്ങി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവൻമാർക്ക് ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറായ വനിതാ ശിശു വകുപ്പ് ഡയറക്ടർ നിർദേശം നൽകി.

കേരള സ്ത്രീധന നിരോധന ചട്ടം 2004 റൂൾ 7 ഖണ്ഡം 4 ഉപഖണ്ഡം (മ) പ്രകാരമാണ് സത്യവാങ്മൂലം നൽകേണ്ടത്.
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലുള്ള സ്ത്രീധന സമ്പ്രദായം ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

NO COMMENTS