പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.സ്വകാര്യ – പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതി.7200 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നത്.
നിശ്ചിത യോഗ്യതയുള്ള സ്വകാര്യ കമ്ബനികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കരാറില്‍ പങ്കാളികളാവാം. 7200 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യം വെച്ചിരിക്കുന്നത്.29 ജോഡി എഞ്ചിനുകളും ഉന്നതനിലവാരമുള്ള 40 ജോഡി ബോഗികളും ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കുക.