നേത്രാവതി എക്സ്പ്രസില്‍ മോഷണം നടത്തിയയാൾ അറസ്റ്റിൽ

16

കണ്ണൂര്‍: നേത്രാവതി എക്സ്പ്രസില്‍ മോഷണം നടത്തിയ കള്ളന്‍ മംഗളൂരു ഇടവിലകം സ്വദേശി ഷാഹുല്‍ ഹമീദ് (60) ആണ് കണ്ണൂരില്‍ അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് മങ്കര സ്വദേശികളായ സുമിത്, കെ.വി.സുമേഷ് എന്നിവരുടെ ബാഗുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ക്യാമറ, ലെന്‍സ്, മൈക്ക്, എ.ടി.എം. കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെ ബാഗുകളിലുണ്ടായിരുന്നു കണ്ണൂരില്‍ എത്തിയപ്പോഴാണു ബാഗുകള്‍ മോഷണം പോയ കാര്യം യാത്രക്കാര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കി.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ ഷാഹുല്‍ ഹമീദ് നല്‍കിയ വിവര ത്തിന്‍റെ അടിസ്ഥാനത്തില്‍ മോഷണംപോയ ബാഗുകള്‍ പോലീസ് കണ്ടെടുത്തു. ഒരു ബാഗ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മറ്റൊന്ന് ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നിന്ന് കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കിട്ടിയത്. രണ്ട് മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് റെയില്‍വേ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിയെ കണ്ണൂര്‍ സി.ജെ.എം. കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണി, റെയില്‍വേ പോലീസ് എസ്.ഐ. പി.നളിനാക്ഷന്‍, എ.എസ്.ഐ.മാരായ അനീഷ്, ശൈലേഷ്, വിനോദ്, ബിജു നെരിച്ചന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവന്‍, മഹേഷ്, ശ്രീകാന്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

NO COMMENTS