കേളകം • പൂവത്തിന്‍ ചോലയില്‍ ഗര്‍ഭിണിയെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാപ്പള്ളില്‍ ഗോപിയുടെ മകളും വെള്ളൂന്നി സ്വദേശി വിജീഷിന്റെ ഭാര്യയുമായ സീന(25) ആണ് മരിച്ചത്. ഏഴ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. മൃതദേഹം കൂത്തുപറമ്ബ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.