2 കിലോ ഗ്രീ​ന്‍ ക​ഞ്ചാവും തോക്കുമായി ‘ ഗ്രീ​ന്‍ സ​ന്ദീ​പ് ‘ പിടിയിൽ

34

2 കിലോ ഗ്രീ​ന്‍ ക​ഞ്ചാവും തോക്കുമായി അ​ന്ത​ര്‍ സം​സ്ഥാ​ന ക​ഞ്ചാ​വ് വി​ത​ര​ണ​ക്കാ​ര​നാ​യ ചാ​ല​ക്കു​ടി വെ​ട്ടു​ക​ട​വ് സ്വ​ദേ​ശി ചെ​ലേ​ക്കാ​ട്ടു വീ​ട്ടി​ല്‍ സ​ന്ദീ​പ് എന്ന ഗ്രീൻ സന്ദീപി (25) നെ​ ചാ​ല​ക്കു​ടി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ശ്വി​ന്‍​കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പി​ടി​കൂ​ടി​യ​ത്.

സാ​ധാ​ര​ണ ആ​ന്ധ്ര​യി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന ക​ഞ്ചാ​വി​നേ​ക്കാ​ള്‍ കൂ​ടി​യ വീ​ര്യ​മു​ള്ളതാണ് ‘ഗ്രീ​ന്‍ കഞ്ചാവ്. ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന ക​ഞ്ചാ​വ് ഹാ​ഷി​ഷ് ഓ​യി​ല്‍ എ​ടു​ത്ത​തി​നു ശേ​ഷം വ​രു​ന്ന​താ​ണ്. ഗ്രീ​ന്‍ ക​ഞ്ചാ​വ് തോ​ട്ട​ത്തി​ല്‍ നി​ന്നു നേ​രി​ട്ട് വെ​ട്ടി ഉ​ണ​ക്കി പാ​ക്ക് ചെ​യ്തു വ​രു​ന്ന​താ​ണ്. കി​ട്ടാ​ന്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള ഇ​തി​ന് വി​ല കൂ​ടു​ത​ലും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യു​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ക​ഞ്ചാ​വ് മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​കൊ​ണ്ട് ഇ​യാ​ള്‍ വി​ത​ര​ണ​ക്കാ​ര്‍​ക്കി​ട​യി​ല്‍ ഗ്രീ​ന്‍ സ​ന്ദീ​പ് എ​ന്ന് കു​പ്ര​സി​ദ്ധി ആ​ര്‍​ജി​ച്ചി​ട്ടു​ണ്ട്.

മാ​നി​െന്‍റ ത​ല​യോ​ട്ടി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി വ​നം​വ​കു​പ്പി​ന് കൈ​മാ​റി. പ്ര​തി ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ന് പോ​കു​മ്ബോ​ള്‍ കൈ​വ​ശം ​െവ​ക്കു​ന്ന എ​യ​ര്‍ പി​സ്​​റ്റ​ള്‍ ആ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ദീ​പ്, ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ കൃ​ഷ്ണ പ്ര​സാ​ദ്, ഷാ​ജു, അ​നീ​സ് മു​ഹ​മ്മ​ദ്, വി​പി​ന്‍ രാ​ജ്, രാ​ജേ​ന്ദ്ര​ന്‍, ഷാ​ജി, സി​ജി എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച എ​ക്‌​സൈ​സ് സം​ഘം ചെ​ന്ന​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ അ​ക്ര​മ​ത്തി​നു മു​തി​ര്‍​ന്ന പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ കൈ​യി​ല്‍​നി​ന്ന് തോ​ക്കും മാ​നി​െന്‍റ ത​ല​യോ​ട്ടി​യും ക​ണ്ടെ​ടു​ത്തു.

NO COMMENTS