86.4 ലിറ്റർ മദ്യവുമായി അടുക്കം സ്വദശി അറസ്റ്റിൽ

56

കാസറഗോഡ് : കർണ്ണാടകത്തിൽ നിന്നും 86.4 ലിറ്റർ(180ml*480) മദ്യം കടത്തി കൊണ്ട് വന്ന അടുക്കം സ്വദശി അറസ്റ്റിൽ . മഞ്ചേശ്വരം താലൂക്കിൽ കുബണൂർ വില്ലേജിൽ വീര നഗർ അടുക്കം ദേശത്ത് രാമചന്ദ്ര മകൻ അങ്കിത്,(24 ) ആണ് ഹൊസ്ദുർഗ് റെയിഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്ന കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ ദിവസം രാത്രി ( 01.08.2021 ) ഒൻമ്പത് മണിക്കായിരുന്നു സംഭവം .KL.14M.9789 നമ്പർ ആൾട്ടോ കാറിൽ ആണ് മദ്യം കടത്തിയത്. ഹൊസ്ദുർഗ് താലൂക്കിൽ ബെല്ല വില്ലേജിൽ മാക്ലിക്കോട് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്

NO COMMENTS