ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് നടത്തുന്ന കെ.ആർ. നാരായണൻ നൂറാം ജൻമവാർഷിക അനു സ്മരണ പ്രഭാഷണം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് ഏഴുമണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, ഏഷ്യാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡിസ്റ്റിംഗ്ഷ്ഡ് ഫെലോ പ്രൊഫ: കിഷോർ മെഹ്ബുബാനി ‘കാൻ ഇന്ത്യ ബി സ്ട്രേംഗർ ദാൻ ചൈന-യെസ് ഐ കാൻ’ എന്ന വിഷത്തിൽ പ്രഭാഷണം നടത്തും.
പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജു നാരായണസ്വാമി അധ്യക്ഷത വഹിക്കും. ആസൂത്രണ ബോർഡംഗം പ്രൊഫ: ആർ. രാമകുമാർ ചർച്ച നയിക്കും.