ഓണ വിപണി ലക്ഷ്യമിട്ടു ഫ്രഷ് കട്ട് വെജിറ്റബിളുമായി വി.എഫ്.പി.സി.കെ

33

ഓണ വിപണിയി ലക്ഷ്യമിട്ടു കട്ട് വെജിറ്റബിൾ പാക്കറ്റുകളുമായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺ സിൽ(വി.എഫ്.പി.സി.കെ). നുറുക്കിയ പച്ചക്കറി ഈ ഓണക്കാലത്ത് ആവശ്യക്കാർക്കു വീടുകളിലെത്തിച്ചുനൽകു മെന്നു വി.എഫ്.പി.സി.കെ. സി.ഇ.ഒ. വി. ശിവരാമൻ അറിയിച്ചു. കല്ലിയൂർ പഞ്ചായത്തിലെ കോവിൽനട സ്വാശ്രയ കർഷക സമിതിയുമായി സഹകരിച്ചാണു ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്.

‘തളിർ’ എന്ന പേരിലാണു ഫ്രഷ് കട്ട് വെജിറ്റബിൾ ഉപഭോക്താക്കളിലേക്ക് എത്തുക. സാമ്പാർ, അവിയൽ, കുറുമ എന്നിവയ്ക്കുള്ള വിവിധ തരം പച്ചക്കറികൾ 400 ഗ്രാം പാക്കറ്റിലും തോരൻ, മെഴുക്കുപുരട്ടി പാക്കറ്റുകൾ 300 ഗ്രാം പാക്കറ്റിലും ഉള്ളി തൊലി കളഞ്ഞത്, തേങ്ങ ചിരകിയത് തുടങ്ങിയവ 200 ഗ്രാം, ഇഞ്ചി തൊലി കളഞ്ഞത് 150 ഗ്രാം, വെളുത്തുള്ളി തൊലികളഞ്ഞത് 100 ഗ്രാം പാക്കറ്റുകളിലും എത്തും. സ്വാശ്രയ കർഷക സമിതികളിലെ വിലയും പൊതുവിപണിയിലെ വിലയും ഹോർട്ടികോർപ്പിന്റെ വിലയും താരതമ്യപ്പെടുത്തിയാകും ഓരോ പാക്കറ്റിനും വില നിശ്ചയിക്കുന്നത്.

നാടൻ പച്ചക്കറികളും പഴങ്ങളും സ്വാശ്രയ കർഷക സമിതികളിൽനിന്നു വി.എഫ്.പി.സി.കെ. നേരിട്ടു സംഭരിച്ചു സംഭരണ കേന്ദ്രത്തിലെത്തിച്ചാണു പാക്ക് ചെയ്യുന്നത്. ഗുണമേന്മയും ശുചിത്വവും ഉറപ്പാക്കിയാണ് ഓരോ പാക്കറ്റും തയാറാക്കുന്നതെന്നും ശുദ്ധവും വിഷമുക്തവുമായ പച്ചക്കറികൾ പാചകം ചെയ്യാൻ വീടുകളിലെത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

കല്ലിയൂർ പഞ്ചായത്തിലെ കട്ടിങ് യൂണിറ്റിൽ 30 വനിതാ ജീവനക്കാർ രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു. കട്ടിങ്ങിനും പാക്കിങ്ങിനുമുള്ള സംവിധാനങ്ങളെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ക്യാരറ്റ് തോരൻ, പപ്പായ തോരൻ, പാവയ്ക്ക മെഴുക്കുപുരട്ടി എന്നിവ കട്ടിംഗ് മെഷീനിലും സാമ്പാർ, അവിയൽ, കൂർക്ക മെഴുക്കുപുരട്ടി തുടങ്ങിയവ വനിതാ ജീവനക്കാർ പ്രത്യേകം മുറിച്ചുമാണു പായ്ക്ക് ചെയ്യുന്നത്.

റസിഡന്റ്സ് അസോസിയേഷനുകൾ, ഗവൺമെന്റ് ഓഫീസുകൾ ഓൺലൈൻ വിതരണക്കാർ എന്നിവർ വഴിയാണ് നുറുക്കിയ പച്ചക്കറികൾ വിതരണം ചെയ്യുക. ഓർഡറുകളും എത്തിക്കേണ്ട സമയവും തലേദിവസം വൈകിട്ട് എട്ടിനു മുൻപായി അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9048955970.

NO COMMENTS