മധുര: വിവാഹം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ ഭാര്യയെ കൊന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ചാരമാക്കിയ യുവാവ് അറസ്റ്റില്‍.സ്വകാര്യ നിര്‍മാണ കമ്ബനിയിലെ സൈറ്റ് എഞ്ചിനീയറായ എസ് ജ്യോതിമണി (22) ആണ് അറസ്റ്റിലായത്.
തമിഴ്നാട് മധുര അവണിയാപുരത്ത് രണ്ട് ദിവസം മുന്‍പാണ് അതിക്രൂരമായ കൊലപാതകം നടന്നത്. പ്രണയകാലത്ത് യുവതി ഗര്‍ഭിണിയാ യതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് നടത്തിയ വിവാഹമാണ് ദുരന്തത്തില്‍ അവസാനിച്ചത്.കോളജ് പഠനകാലത്ത് അവണിയാപുരം സ്വദേശി ജ്യോതിമണിയും ഷോളവന്ദനത്തെ ഗ്ലാഡിസ് റാണിയും പ്രണയത്തിലാ യിരുന്നു. പഠനത്തിന്റെ അവസാന നാളില്‍ ഗ്ലാഡിസ് റാണി ഗര്‍ഭിണിയായി. 21കാരിയായ ഗ്ലാഡിസ് റാണിയെ വിവാഹം കഴിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ജ്യോതിമണിയും കുടുംബവും നിരാകരിച്ചു. ഒടുവില്‍ ഗ്ലാഡിസിന്റെ കുടുംബം സമയനെല്ലൂര്‍ പൊലീസില്‍ പരാതി നല്കി.
ഇരുകൂട്ടരെയും വിളിപ്പിച്ചു പൊലീസ് നടത്തിയ ചര്‍ച്ചയിലാണ് കഴിഞ്ഞ തിങ്കളാഴ്ച വിവാഹം നടന്നത്. പക്ഷേ ഗ്ലാഡിസിനെ സ്വീകരിക്കാന്‍ ജ്യോതിമണിയുടെ കുടുംബം തയാറായിരുന്നില്ല. ഇതോടെ ഇരുവരും ഗ്ലാഡിസ് റാണിയുടെ വീട്ടിലായിരുന്നു താമസം.