പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

171

മൂവാറ്റുപുഴ • മൂവാറ്റുപുഴയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വിഎച്ച്‌എസ്്‌ഇ ഡയറക്ടറുടേതാണ് ഉത്തരവ്. ഡപ്യൂട്ടി ഡയറക്ടര്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കും.മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ ടി.എ.നന്ദനയാണ് മരിച്ചത്. അധ്യാപികയുടെ മാനസിക പീഡനത്തെത്തുടര്‍ന്നു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥിനി ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ ‍കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പരീക്ഷയ്ക്കു വന്ന നന്ദനയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച എഴുത്താണ് ആക്ഷേപത്തിന് ഇടയാക്കിയത്.
അധ്യാപികയുടെ ആക്ഷേപത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.
അധ്യാപികയ്ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അതേസമയം, സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല.

NO COMMENTS

LEAVE A REPLY