കാസര്‍കോട്: ബിഎസ്ഡബ്ല്യു പൂർത്തീകരിച്ചു എംഎസ്ഡബ്ല്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്ന കാസര്‍കോട് സ്വദേശിനി വാവടുക്കം രഞ്ജിത (21) ആണു മരിച്ചത്. രഞ്ജിത കോവിഡ് വാക്സീന് സ്വീകരിച്ച ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്നു. രക്തം കട്ട പിടിച്ചതാണ് മരണ കാരണം. വാക്സിന് എടുക്കുമ്ബോള്‍ 10 ലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായം
ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്ന് സ്വീകരി ച്ചത്. തുടര്‍ന്ന് കടുത്ത പനിയും ഛര്‍ദിയും കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയിരുന്നു.