തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗനിയന്ത്രണം രണ്ടു ദിവസം കൂടി ഉണ്ടാകുമെന്ന് റെയില്‍വേ. നിലവില്‍ സംസ്ഥാനത്തെ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.കഴിഞ്ഞ മാസം 27ന് അങ്കമാലി കറുകുറ്റിയില്‍ അപകടമുണ്ടായ ശേഷം ആരംഭിച്ച അറ്റകുറ്റപ്പണികള്‍ ഓണത്തിനു മുമ്ബ് തീര്‍ത്ത് ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ റെയില്‍വേയുടെ ശ്രമം. എന്നാല്‍ തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുമെന്നും സൂചനകളുണ്ട്.എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-കോട്ടയം-കായംകുളം റൂട്ടുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളാണ് സംസ്ഥാനത്തെ റെയില്‍ ഗതാഗതത്തെ മന്ദഗതിയിലാക്കുന്നത്.കറുകുറ്റിയില്‍ ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
പാളത്തിലെ വിള്ളല്‍ മൂലമാണ് കരുകുറ്റിയില് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍പാതകളില്‍ വ്യാപകമായി കേടുപാടുകള്‍ കണ്ടെത്തിയിരുന്നു.