പേട്ട റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി രണ്ടു മാസത്തിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

12

തിരുവനന്തപുരം പേട്ട റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിന്റെ തകർന്നുപോയ ഭാഗത്തെ അറ്റകുറ്റപ്പണി രണ്ടു മാസത്തിനകം പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അപ്രോച്ച് റോഡിന്റെ തകർന്നുപോയ ഭാഗത്തെ നിർമാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബർ മാസത്തോടുകൂടി 45 മീറ്റർ നീളത്തിൽ ഭിത്തി കെട്ടി പാലം പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയും. ഇതു ലക്ഷ്യംവച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ടായിരുന്നു.

NO COMMENTS