ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ജെഎന്‍യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ചരിത്ര നേട്ടം. കേന്ദ്ര രാഷ്ട്രീയ ചലനങ്ങള്‍ ഏറെ സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയായ എബിവിപിയെ ബഹുദൂരം പിന്നിലാക്കി എസ്‌എഫ്‌ഐ- ഐസ സഖ്യം റെക്കോഡ് ഭൂരിപക്ഷത്തിലേക്ക്. തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലപ്രഖ്യാപനം നാളെ ഉണ്ടാകും. വോട്ടിങ്ങില്‍ കാണപ്പെട്ട മികച്ച പോളിങ്ങ് വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ അവകാശപ്പെട്ടിരുന്നു. സമരനായകന്‍ കനയ്യ കുമാറും എഐഎസ്‌എഫും ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നില്ല.
അതേസമയം ഡല്‍ഹി സര്‍വ്വകലാശാലയില്‍ എബിവിപിക്കാണ് മുന്‍തൂക്കം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ എബിവിപി കരസ്ഥമാക്കി മികച്ച വിജയം നേടി. ജോയന്റ് സെക്രട്ടറി സ്ഥാനം എന്‍എസ്യുഎയും നേടി.