കാസർഗോഡ്: ജില്ലയില്‍ ഇതുവരെയായി 78 ശതമാനം പേര് കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസും 33 ശതമാനം പേര് രണ്ടാം ഡോസും സ്വീകരിച്ചു.
വാക്സിനേഷന് സ്വീകരിച്ചവരിലും കോവിഡ് രോഗബാധ ഗുരുതര മാകാന്‍ സാധ്യതയില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പകരുന്ന ബ്രേക്ക് ത്രൂ ഇന്ഫെക്ഷന് സാധ്യതയുള്ളതിനാല്‍ സാമൂഹിക അകലം പാലിക്കല്‍, കൃത്യമായി മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലി ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.