എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമായി നെയ്യാറ്റിൻകരയിൽ ആരംഭിക്കുന്ന ലഹരി വിമോചന കേന്ദ്രത്തിന്റെ ഉദ്ഘാടനം എക്‌സൈസ് – തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണു കേന്ദ്രം തുറക്കുന്നത്.