ആലുവ : അന്വേഷണ ഏജൻസികളും, ഉന്നത നീതിപീംവും തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിവാദങ്ങൾക്കു് പിന്നാലെ ലഹരി ജിഹാദെന്ന പുതി ആരോപണവുമായി രംഗത്തുവന്ന പാലാ ബിഷപ്പിൻ്റെ നടപടി ഖേദകമാണന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്ര ട്ടറി പി.കെ.എ.കരീം പ്രസ്ഥാവനയിൽ പറഞ്ഞു.
സഭയിലെ രൂക്ഷമായ അഭ്യന്തര പ്രശ്നങ്ങൾ സമൂഹ മദ്ധ്യത്തിൽ നിന്ന് മറച്ചു പിടിക്കാനുള്ള തന്ത്രപരമായ സമീപനമായിട്ടെ ഇതിനെ കാണാൻ കഴിയു. ഇത്തരം പ്രസ്ഥാവനയിലൂടെ സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടി ക്കാനും, സാമുദായിക ദ്രുവീകരണത്തിനും മാത്രമേ ഉപകരിക്കു ബിഷപ്പിനെപ്പോലുള്ള ആദരണീയരായ മത നേതൃത്വം ഇത്തരം നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണന്നും പ്രസ്ഥാവന യിൽ തുടർന്ന് പറഞ്ഞു