മതസൗഹാർദ്ദത്തിൻ്റെ കാവലാളാവുക ജമാഅത്ത് കൗൺസിൽ

45

പ്രകോപനപരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച്മതസൗഹാർദ്ദവും ,സാഹോദര്യവും തകർക്കുന്ന ഒരുനടപടിയും എന്തിൻ്റെ പേരിലായാലും, ആരുടെഭാഗത്ത് നിന്ന് ഉണ്ടായാലും സമൂന്നം ഒറ്റക്കെട്ടായി എതിക്കപ്പെടേണ്ടതാണു് സമൂഹത്തിന് കാവലാളാകേണ്ടവർ ആരാച്ചാരായി മാറുന്നതു് ഖേദകരമാണന്ന് മഹല്ല് ജമാഅത്ത് കൺസിൽ സംസ്ഥാനകമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

വിവാദ പ്രസ്ഥാവനകൾ നടത്തുന്നവരെ ന്യായീകരിക്കുന്നതിന്ന്പകരം അത്തരക്കാരെ സമൂഹനന്മക്ക് വേണ്ടി തിരുത്താനാണ് ഉത്തവാദപ്പെട്ട രാഷ്ട്രീയ-മതനേതൃത്വങ്ങൾ ശ്രമിക്കേണ്ടതെന്നും, അല്ലാതെ ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയ വാദികൾക്ക് മുതലെടുപ്പിനുള്ള സാഹചര്യം സൃഷ്ടിക്കലല്ല വേണ്ടതെന്നും ബന്ധപ്പെട്ടവരെയോഗം ഓർമ്മപ്പെടുത്തി.

ഓൺലൈനിൽ ചേർന്ന യോഗത്തിൽസീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ: പി.കെ.മുഹമ്മദ് പുഴക്കര അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറിപി.കെ.എ.കരീം വിഷയാവതരണം നടത്തി ഒക്ടോബർ 2 ന് മതസൗഹാർദ്ദ സംരക്ഷണദിനമായി ആചരിക്കാനും അദ്ദേദിവസം സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളിൽ മതസൗഹാർദ്ദ സദസ്സ് സംഘടിപ്പിക്കും,

കായംകുളം, ആലുവ കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി നവംബർ 4ന് എറണാകുളത്ത്‌ സംസ്ഥാന പ്രതിനിധി സമ്മേളനം നടത്താനും തീരുമാനിച്ചു വർക്കിങ്ങ് പ്രസിഡൻ്റ് ഐ. ശിഹാബുദ്ദീൻ ചർച്ചഉദ്ഘാടനം ചെയ്തു.

മുസ്സ പടന്നക്കാട്, ഷംസുദ്ദീൻ കൊടുവള്ളി, സഹൽ ക്ലാരി, ശിഹാബ് നിസാമി ഹാരിസ് ഹംസ തൃശൂർ ഇസ്മയിൽ ഫൈസി, മുഹമ്മദാലി മണ്ണാർകാട് ഡോ: എ.ബി.അലിയാർ പി.അബ്ദുൽഖാദർ, എ.എ.ഉമ്മർ, സുലൈമാൻ എറണാകുളം,എച്ച്.നജീബ് മുബാറക്ക്ബേക്കർ കായംകുളം, ഷംസുദ്ദീൻ പുളിഞ്ചിമൂട് കരുനാഗപ്പള്ളി, ഖമറുദ്ദീൻആറ്റിങ്ങൽ,യൂത്ത്കൗൺസിൽ സംസ്ഥാന കൺവീനർ ജലീൽ പെരുമ്പളവം എന്നിവർ പങ്കെടുത്തു

NO COMMENTS