പാലക്കാട് : വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ആ ശൈലി തന്നെയാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവിവാദത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനു മെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍പറഞ്ഞു. സര്‍ക്കാര്‍ നിലപാട് വ്യക്തമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
ഐക്യം നല്ല രീതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മതനിരപേക്ഷത എന്തെന്ന് കേരളം കണ്ടതാണെന്ന് എ കെ ബാലന്‍ പരിഹസിച്ചു. വിവാദ വിഷയം അടഞ്ഞ അധ്യായമാണ്.ചിലര്‍ അത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതില്‍ ഗൂഡ ലക്ഷ്യം ഉണ്ട്. ഒരു വര്‍ഗീയ കലാപവും ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരെടുത്ത നിലപാട് തെറ്റാണെന്ന് രമേശ് ചെന്നിത്തല കുറ്റ പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. സാഹചര്യം വഷളാക്കുകയാണ്. ദുരഭിമാനം വെടിഞ്ഞ് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.