പേയാട് : റോഡിലൂടെ നടന്നുപോയ യുവതിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചുകടന്ന കേസിലെ പ്രതികള്‍ പിടിയില്‍ . മലയിന്‍കീഴ് അണപ്പാട് കൃഷ്ണകൃപയില്‍ എ.അര്ജുന്(19), മാറനല്ലൂര്‍ തൂങ്ങാംപാറ കോളനിയില്‍ മുത്ത് എന്നു വിളിക്കുന്ന എ.അജേഷ്ലാല്‍(22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വിളപ്പില്‍ തിനവിള സുജഭവനില്‍ എസ്.ഷീനാ സുജ(22)യുടെ ഒരു പവന് വരുന്ന മാലയും ഒരു ഗ്രാം വരുന്ന ലോക്ക റ്റുമാണ് 15-ന് തിനവിളയ്ക്കടുത്തുവെച്ച് ഇവര്‍ ബൈക്കിലെത്തി പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞത് .