ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നിന്ന സുഹൃത്തുക്കളെ സെക്യൂരിറ്റിയും ജീവനക്കാരും ഭീഷണിപ്പെടുത്തി

177

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നിന്ന സുഹൃത്തുക്കളെ സെക്യൂരിറ്റിയും ജീവനക്കാരും ഭീഷണിപ്പെടുത്തി. ഞാറാഴ്ച രാവിലെ ആയിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹത്തിനു പോകാനായി കാത്തുനില്‍ക്കവെ യാണ് സദാചാര സെക്യൂരിറ്റിക്കാര്‍ തടഞ്ഞു വച്ചു ഭീഷണിപ്പെടുത്തിയത്. സെക്യൂരിറ്റിയുടെ ഭീഷണി ഭയന്ന് പെണ്‍കുട്ടി കരഞ്ഞപ്പോള്‍ ചോദ്യം ചെയ്ത മറ്റു യാത്രക്കാര്‍ക്ക് നേരെയും സെക്യൂരിറ്റി അസഭ്യവര്‍ഷം ചൊരിഞ്ഞു.നേരത്തെ പോലീസ് എന്ന പേരില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ നേതൃത്വത്തിലാണ് സംഭവം. തൊഴിലാളി സംഘടനയുടെ കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും അഴിമതി നടത്താന്‍ കാക്കി യൂണിഫോം മാറ്റിയ മാനേജ്മെന്റും സെക്യൂരിറ്റിക്കാരുടെ അതിക്രമത്തിന് കൂട്ട് നില്‍ക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY