സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ച് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍.
ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടു പറമ്ബില്‍ രാജു ആണ് അറസ്റ്റിലായത്. പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ചെങ്ങമനാട് പൊലീസ് പറഞ്ഞു.
ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടുവന്നാണ് രാജു പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.
വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.