തിരുവനന്തപുരം : വിലക്കയറ്റത്തിന് അറുതി വരുത്താൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നവം.30 ന് രാവിലെ എട്ടിനു പാളയത്ത് ഭക്ഷ്യ – പൊതു വിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും.
ഇതിനൊപ്പം വയനാട്, കാസർഗോഡ് ജില്ലകളിലും ജില്ലാതല ഉദ്ഘാടനം നടക്കുമെന്നു സപ്ലൈകോ സിഎംഡി അലി അസ്ഗർ പാഷ അറിയിച്ചു. ഡിസംബർ ഒൻപതു വരെ സഞ്ചരിക്കുന്ന വിൽപ്പനശാലകൾ വിവിധ താലൂക്ക് കേന്ദ്രങ്ങളിലെത്തും.