കാസറഗോഡ് സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണ ങ്ങൾ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി കർണാടക ബന്റ്വാൾ താലൂക്ക് ബി സി റോഡ് താളിപ്പടുപ്പ് ഹൌസിൽ മുഹമ്മദ് ഫാറൂഖിനെ (38 ) കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർ അറസ്റ്റ് ചെയ്തു. പ്രതിയെ കർണാടകയിൽ വെച്ചാണ് പിടിയിൽ ആയത്. ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. അന്വേഷണ സംഘത്തിൽ എസ് ഐ രഞ്ജിത്ത്. വിജയൻ മോഹനൻ, ജനാർദ്ദനൻ എസ് സി പി ഒ രാജേഷ്, സി പി ഒ ശ്രീജിത്ത്, ഡ്രൈവർ ഹൈദർ എന്നിവർ ഉണ്ടായിരുന്നു.പ്രതിയെ കാസറഗോഡ് കോടതിയിൽ ഹാജരാക്കും.