അമൃത്സര്‍ : അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പാക് കുട്ടികളെ തിരിച്ചയച്ച് ഇന്ത്യ. അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ മൂന്ന് പാക് കുട്ടികളെ ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചത് കൈ നിറയെ സമ്മാനവും മധുരവും നല്കി. പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ അജ്നലയിലാണ് മൂന്ന് കുട്ടികള്‍ അതിര്‍ത്തി കടന്നെത്തിയത്.
ആമിര്‍(15), നോമിന് അലി(14), അര്‍ഷാദ്(12) എന്നിവരാണ് സൈന്യത്തിന്റെ പിടിയിലായത്.
ബന്ധുവിനെ കാണുന്നതിന് ബൈക്കില്‍ പോകുമ്ബോഴാണ് അവര്‍ അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതെന്നാണ് സൈന്യം നല്കുന്ന വിശദീകരണം. ഇവരെ ബി.എസ്.എഫ് പിടികൂടി ചോദ്യം ചെയ്തെങ്കിലും നിരപരാധിത്വം ബോധ്യപ്പെട്ട സാഹചര്യത്തില്‍ പാക് സൈന്യത്തിന് കൈമാറുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത പകരുന്ന സംഭവമാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.