കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ ഉടനെ നിയമിക്കണമെന്നും അല്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ഹൈക്കോടതി..കേസിൽ 8 സാക്ഷികളെ വിസ്‌തരിക്കാനും പ്രോസിക്യൂഷന് അംഗീകാരം നൽകി.
മുൻ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ 10 ദിവസത്തിനു ള്ളിൽ നിയമിക്കണ മെന്നും സർക്കാർ അപ്പീൽ അംഗീകരിച്ച് ഹൈക്കോടതി പറഞ്ഞു. നേരത്തെ വിസ്‌തരിച്ച 3 സാക്ഷികളേയും പുതിയ 5 സാക്ഷികളേയുമാണ് വിസ്‌തരിക്കുക.