കാസര്‍കോട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍/പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയില്‍ കൗണ്‍സിലിംഗും, കരിയര്‍ ഗൈഡന്‍സും നല്കാന് 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.
യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൌണ്സിലിംഗ് പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുുഡന്റ്, കൌണ്സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി:01.01.2021ല്‍ 25നും 45നും മദ്ധ്യേ.നിയമന കാലാവധി 2022 ഫെബ്രുവരി മുതല്‍ 2022 മാര്‍ച്ച് 31 വരെ താല്കാലിക കരാര്‍ നിയമനം.
പ്രതിഫലം:പ്രതിമാസം 18000/ രൂപ ഹോണറേറിയം, പരമാവധി 2000/ രൂപ യാത്രപ്പടി. ആകെ മൂന്ന് ഒഴിവ് (സ്ത്രീ- 2, പുരുഷന്-1) . താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, (പകര്‍പ്പ് കരുതണം) പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ കാസര്‍ഗോഡ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ജനുവരി 27ന് രാവിലെ 11 ന് കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04994 255 466