കൊച്ചി: ദിലീപിനെതിരായ വധ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് കൊച്ചി രവിപുരത്തെ ഫ്ളാറ്റിൽ ഇന്ന് ഉച്ചയ്ക്ക് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും മറ്റുള്ളവരും ഫ്ളാറ്റിൽവെച്ച് ഗൂഢാലോചന നടത്തിയ തായി സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് രവിപുരത്തെ ഫ്ളാറ്റിൽ പരിശോധന നടത്തിയത് .
അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കാൻ ആറുമാസത്തെ സമയം വേണമെന്നായിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. വിചാരണ കോടതിയുടെ വിധിക്കെതിരേ പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചേക്കും.