രാജഭരണം അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി

21

ന്യൂഡൽഹി: ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെ ഭരണഘടനയിൽ വിശേഷിപ്പിക്കുന്നത് ഒരു രാജ്യമായിട്ടല്ല, സംസ്ഥാനങ്ങളുടെ യൂണിയനായിട്ടാണ്. ഒരാൾക്ക് മാത്രമായിട്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാന ങ്ങളിലേയും ജനങ്ങളെ ഭരിക്കാൻ സാധിക്കില്ല. വ്യത്യസ്ത ഭാഷകളേയും സംസ്കാരങ്ങളേയും അടിച്ചമർത്താൻ സാധിക്കില്ല. ഇതൊരു കൂട്ടായ്മയാണ്. രാജഭരണമല്ല. രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.

1947ൽ രാജഭരണം എന്ന ആശയത്തെ കോൺഗ്രസ് തകർത്തു. എന്നാൽ ഇപ്പോൾ അത് വീണ്ടും തിരിച്ചു വന്നിരിക്കുന്നു. കേന്ദ്രത്തിൽ നിന്നുള്ള വടി കൊണ്ട് ഇന്ത്യഭരിക്കാം എന്ന കാഴ്ചപ്പാടാണ് നിലവിലുള്ളത്. എന്നാൽ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ ആ വടി ഓരോ തവണയും ഒടിയുന്നതായിട്ടാണ്. നിലവിൽ രണ്ട് വ്യത്യസ്ത ഇന്ത്യകളാണ് ഉള്ളത്. ഒന്ന് സമ്പന്നരുടേയും മറ്റൊന്ന് ദരിദ്രരുടേയും. ഇരുവരും തമ്മിലുള്ള അന്തരം വർധിച്ചു വരികയാണെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.

NO COMMENTS