കണ്ണൂർ : സി.പി.എം പ്രവർത്തകൻ പുന്നാൽ താഴെവയലിൽ കുരമ്പിൽ താഴെക്കുനിയിൽ ഹരിദാസനെ കൊലപ്പെടുത്തിയ അക്രമി കളെ കണ്ടാൽ തിരിച്ചറിയാമെന്നും തനിക്കും ജ്യേഷ്ഠൻ ഹരിദാസനും ബി.ജെ.പി.പ്രവർത്തകരുടെ ഭീഷണിയുണ്ടായിരുന്നതായും സഹോദരൻ സുരേന്ദ്രൻ .
ഞായറാഴ്ച രാത്രി അടുത്തുള്ള വിവാഹവീട്ടിൽ പോയശേഷമാണ് ജ്യേഷ്ഠന്റെ വീട്ടിൽ ഞാൻ എത്തിയത് . ആ സമയം അദ്ദേഹം വീട്ടിലെത്തി യിരുന്നില്ല. തിങ്കളാഴ്ച പുലർച്ചെ 1.30 ന് മത്സ്യത്തൊഴിലാളിയായ ജ്യേഷ്ഠൻ ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കള ഭാഗത്ത് ഭാര്യയുടെ കൈ യിൽ മിൻസഞ്ചി നൽകി മുൻവശത്തേക്ക് വരുമ്പോഴാണ് ആക്രമണം. വീട്ടു മുറ്റത്തും പറമ്പിലുമിട്ടാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. രക്ഷപ്പെട്ടോടാൻ ശ്രമിച്ചപ്പോൾ അക്രമികൾ സംഘം ചേർന്ന് വെട്ടുകയായിരുന്നു.
സഹോദരനെ കാത്തിരുന്ന് ഉറങ്ങിപ്പോയ ഞാനും നിലവിളി കേട്ട് വാതിൽ തുറന്ന് വീട്ടിലുള്ള മറ്റുള്ളവരും പുറത്തേക്ക് വന്നപ്പോൾ അക്രമിസംഘം വാൾ വീശി ഭയപ്പെടുത്തിയശേഷം രക്ഷപ്പെട്ടുവെന്നും സുരേന്ദ്രൻ പറയുന്നു . മുൻവശത്ത മതിലിനോടു ചേർന്നാണ് ഹരിദാസൻ വീണുകിടന്നത്. അവിടെ രക്തം തളംകെട്ടിയിരുന്നു. ഹരിദാസനെ പിന്തുടർന്നെത്തിയ സംഘം വീട്ടിലേക്കുള്ള രണ്ടു വഴികളിലും കാത്തുനിന്ന് പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. വെട്ടേറ്റ് ഇടതുകാൽമുട്ടിന് താഴെ മുറിഞ്ഞു പോയി. രണ്ട് വഴികളിലും രക്തം കണ്ടെത്തിയിട്ടുണ്ട്.
ഓട്ടോ റിക്ഷയിലാണ് തലശ്ശേരി സഹകരണ ആസ്പത്രിയിലെത്തിച്ചത്. വീട്ടുപറമ്പിൽ ഹരിദാസൻ വീണിട ത്തുനിന്ന് പിന്നീടാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇരുചക്രവാഹന ങ്ങളിലാണ് അക്രമി സംഘം എത്തിയതെന്നാണ് സൂചന.