വ്യാജ എജൻസികൾക്കെതിരെ ജാഗ്രത പുലർത്താൻ നിർദേശം

18

തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടുന്നതിനു സഹായിക്കാനെന്ന വ്യാജേന, പട്ടികവർഗ്ഗ വിദ്യാർഥികളിൽ നിന്നും കമ്മീഷൻ കൈപ്പറ്റുന്ന നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നതായി പട്ടികവർഗവികസന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഇത്തരം ഏജൻസികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ.

അന്യസംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടി
സ്ഥാനത്തിൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നുണ്ടെന്നും ഏജൻസികളുടെ പ്രവർത്തനങ്ങളിൽ വഞ്ചിതരാകരുതെന്നും പ്രോജക്ട് ഓഫീസർ അറിയിച്ചു.

NO COMMENTS