ഇസ്ലാമാബാദ് • സംയുക്ത സൈനിക പരിശീലനത്തിനു റഷ്യയും പാക്കിസ്ഥാനും ഒരുങ്ങുന്നു. ഈ വര്‍ഷം ഒടുവിലാണു പരിശീലനം നടക്കുക. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള 200 സൈനികര്‍ പങ്കെടുക്കുന്ന പരിശീലനമാണു ഫ്രണ്ട്ഷിപ്- 2016 എന്ന പേരില്‍ ആസൂത്രണം ചെയ്യുന്നതെന്ന് പാക്ക് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.റഷ്യയില്‍ നിന്ന് ആധുനിക ആയുധങ്ങള്‍ വാങ്ങാനും പാക്കിസ്ഥാന് ആലോചനയുണ്ട്. ഇക്കാര്യം റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. 2011ല്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതിനെ തുടര്‍ന്ന് അമേരിക്കയുമായി അത്ര നല്ല ബന്ധമല്ല പാക്കിസ്ഥാനുള്ളത്. ഇതേ തുടര്‍ന്നാണു റഷ്യയോടു പാക്കിസ്ഥാന് അടുപ്പം സ്ഥാപിച്ചത്.പാക്ക് സൈനിക മേധാവികള്‍ പലവട്ടം റഷ്യ സന്ദര്‍ശിക്കുകയും സൈനിക ഹെലികോപ്റ്റര്‍ വാങ്ങാനുള്ള ധാരണയില്‍ എത്തുകയും ചെയ്തു. 2015 ഓഗസ്റ്റില്‍ ഇതിനുള്ള കരാര്‍ ഒപ്പിട്ടു. തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുപ്പം വര്‍ധിക്കുന്നതാണു പാക്ക് സഖ്യത്തിനു റഷ്യയെ പ്രേരിപ്പിക്കുന്നത്.