ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ ഓൺലൈൻ പ്രവേശനം

14

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളു കളിലേക്ക് 2022-23 അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ഓൺലൈൻ മുഖേന ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.

8-ാം ക്ലാസിലേക്കാണ് പ്രവേശനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല. താല്പര്യമുള്ള വിദ്യാർഥികൾക്ക് www.polyadmission.org/ths എന്ന വെസസൈറ്റിലൂടെ ഏപ്രിൽ ആറുവരെ അപേക്ഷകൾ സമർപ്പിക്കാം. യോഗ്യരായ അപേക്ഷകരിൽ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.

ഓരോ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ. 7-ാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും അഭിരുചി പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ.

അഭിരുചി പരീക്ഷ ഏപ്രിൽ 7ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്:www.polyadmission.org/ths.

NO COMMENTS