തിരുവനന്തപുരം : നാഷണൽ കോളേജിൽ ആന്വൽ അത്ലറ്റിക് മീറ്റ് 2021-22 കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നാഷണൽ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ആനുവൽ സ്പോർട്സ് ആൻഡ് ഗെയിംസ് 2022ൻ്റെ ഭാഗമായുള്ള അത്ലറ്റിക് മീറ്റ് പതാക ഉയർത്തിയാണ് ഉദ്ഘാടനം ചെയ്തത്. ഡിപ്പാർട്ട്മെന്റ് തലത്തിൽ കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിനും രണ്ടാംസ്ഥാനം നേടിയ കോമേഴ്സ് വിഭാഗത്തിനും എവറോളിങ് ട്രാഫികൾ നൽകി ആദരിച്ചു. വ്യക്തിഗത മത്സരങ്ങൾക്കും ടീം ഈവൻ്റുകൾക്കും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികൾക്ക് മെഡലുക ളും സർട്ടിഫിക്കറ്റുകളും നൽകി.
കായിക ഇനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് മികച്ച കായികതാരങ്ങളെ കണ്ടെത്തുക എന്നുള്ള ലക്ഷ്യ ത്തോടുകൂടി നടത്തിയ മീറ്റിൽ ഐ ക്യു എ സി കോർഡിനേറ്റർ ശ്രീ.ഷബീർ അഹമ്മദ്, വൈസ് പ്രിൻസി പ്പൽ ശ്രീ. ജസ്റ്റിൻ ഡാനിയേൽ, ഫിസിക്കൽ എഡ്യൂ ക്കേഷൻ അധ്യാപകനായ ഷെെൻ സിങ് ജെ പി, സ്റ്റാഫ് അഡ്വെെസർ ശ്രീ. ശംഭു കെ കെ തുടങ്ങിയവർ ആശംസകളർപ്പിച്ചു. അധ്യാപകരുടെയും വിദ്യാർ ത്ഥികളുടെയും കായിക മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരുടെയും സാന്നിധ്യത്തി ലായിരുന്നു ചടങ്ങുകൾ നടന്നത്.
കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിലും മറ്റ് ഇതര കായിക മേഖലകളിലും പങ്കെടുക്കുന്നതിനുള്ള അവസരമാണ് വിദ്യാർഥികൾക്ക് ഇതിലൂടെ ലഭ്യമാകുന്നത്.